ഇടുക്കി: പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്‌തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ തരിശായി കിടക്കുന്ന ഭൂമികൾ ഒരുക്കി കൃഷിയിറക്കി കാർഷിക വിപ്ലവത്തിന് നാന്ദി കുറിച്ചിരിക്കുകയാണ് ഇടുക്കിയിലെ കാർഷിക ഗ്രാമമായ രാജകുമാരി. ഒരേക്കർ വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷി ഇറക്കിയാണ് രാജകുമാരി പൊന്നിൻ ചിങ്ങത്തെ വരവേറ്റത്. കർഷക ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരിന്‍റെ നിർദേശപ്രകാരമാണ് കൃഷിയിറക്കിയത്.
കൃഷിയിറക്കി പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഇടുക്കിയിലെ കാർഷിക ഗ്രാമങ്ങൾ - കർഷക ദിനാചരണം
പൊന്നിൻ ചിങ്ങപ്പുലരിയിൽ ജില്ലയിലെ കാർഷിക ഗ്രാമങ്ങൾ കൃഷിയിലൂടെ പുതുവർഷത്തെ വരവേൽക്കുകയാണ്. തരിശ് ഭൂമികൾ കൃഷി യോഗ്യമാക്കിയാണ് ജില്ലയിലെ കർഷകർ പുതുവർഷത്തെ വരവേറ്റത്
കൃഷിയിറക്കി പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഇടുക്കിയിലെ കാർഷിക ഗ്രാമങ്ങൾ
രാജകുമാരി നോർത്തിൽ നടന്ന പഞ്ചായത്ത് തല നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ബിജു ഉദ്‌ഘാടനം ചെയ്‌തു.