അരുൺ ആനന്ദിനെ തെളിവെടുപ്പിനെത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാർ - Thodupuzha
പത്തരയോട് കൂടിയായിരുന്നു അരുൺ ആനന്ദിനെ കുമാരമംഗലത്ത് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്
![അരുൺ ആനന്ദിനെ തെളിവെടുപ്പിനെത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാർ](https://etvbharatimages.akamaized.net/etvbharat/images/768-512-2849271-729-19a953ef-bf92-44c2-baff-cf5711d6908a.jpg)
തൊടുപുഴയിൽ കുട്ടികളെ ആക്രമിച്ച അരുൺ ആനന്ദിനെ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വീട്ടിൽനിന്നും കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ച വടി പൊലീസ് കണ്ടെടുത്തു.ചുമരിൽ രക്ത പാടുകളും ഉണ്ടായിരുന്നു . നാട്ടുകാർ കൂവിവിളിക്കുകയും, ആക്രോശിക്കുകയും ചെയ്താണ് അരുണിനെ സ്വീകരിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും. പ്രാഥമിക തെളിവുകൾ പൂർത്തിയായ സാഹചര്യത്തിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത. പിന്നീട് കസ്റ്റഡിയിൽ വാങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്. കുട്ടിയുടെ അമ്മയും, അമ്മൂമ്മയും പ്രതിക്കെതിരെ മൊഴി നൽകിയതായാണ് സൂചന.