രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു - രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം
നിരവധി സമരപോരാട്ടങ്ങളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉൾപ്പെടുത്തി കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വികസനം സാധ്യമാക്കിയത്.
![രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു rajakumari family health center pinarayi vijayan kerala chief minister Aardram ആര്‍ദ്രം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം 100 ദിവസം 100 പദ്ധതികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9071914-579-9071914-1601985839647.jpg)
ഇടുക്കി: ആര്‍ദ്രം പദ്ധതിയില്‍ ഉൾപ്പെടുത്തി ഹൈറേഞ്ചിന്‍റെ ആതുര സേവന മേഖലയും വികസനത്തിന്‍റെ പാതയില്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തോട്ടം തൊഴിലാളികള്‍ക്കും ആദിവാസി സമൂഹത്തിനുമടക്കം ആശ്രയമായ രാജകുമാരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ വികസനം കാലങ്ങളായുള്ള ആവശ്യമായിരുന്നു. നിരവധി സമരപോരാട്ടങ്ങളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉൾപ്പെടുത്തി കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വികസനം സാധ്യമാക്കിയത്.