മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി
1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ല
മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി:പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ടുള്ള ഉത്തരവിറങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 1964-ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ല. കർഷകരോട് സർക്കാരിന് യാതൊരു ആത്മാർഥതയും ഇല്ലെന്ന് വ്യക്തമായതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.