ഇടുക്കി: ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് ശേഷം പത്തുസെന്‍റ് പട്ടയ ഭൂമി സ്വന്തമായി കിട്ടിയതിന്‍റെ സന്തോഷത്തിലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കിടപ്പാടമില്ലാത്ത മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് കുറ്റിയാര്‍ വാലിയിലെ റവന്യൂ ഭൂമി പതിച്ച് നല്‍കിയത്. പത്തുസെന്‍റ് വീതം 2300 പേര്‍ക്കാണ് ഭൂമി പതിച്ച് നല്‍കിയത്. പതിച്ച് നല്‍കി പട്ടയം വിതരണം ചെയ്ത് പത്തുവര്‍ഷം പിന്നിട്ടും ഭൂമി അളന്ന് തിരിച്ച് നല്‍കാതെ വന്നതോടെ തൊഴിലാളികളുടെ പ്രതീക്ഷ കെട്ടു. പിന്നീടാണ് ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിഷയത്തില്‍ ഇടപെടുകയും ഭൂമി വിതരണത്തിന് നടപടി സ്വീകരിക്കുകയും ചെയ്തത്.
കാത്തിരിപ്പിന് വിരാമം; മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയുടെ രേഖകള്‍ വിതരണം ചെയ്തു - മൂന്നാറിലെ തോട്ടം തൊഴിലാളികള്‍
പത്തുസെന്‍റ് വീതം 2300 പേര്‍ക്കാണ് ഭൂമി പതിച്ച് നല്‍കിയത്. ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് തൊഴിലാളികള്‍ക്കാണ് ഭൂമി അളന്ന് തിരിച്ച് നല്‍കിയത്. കുറ്റിയാര്‍ വാലിയില്‍ നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ മന്ത്രി തൊഴിലാളികള്‍ക്ക് കൈമാറി
ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് തൊഴിലാളികള്‍ക്കാണ് ഭൂമി അളന്ന് തിരിച്ച് നല്‍കിയത്. കുറ്റിയാര്‍ വാലിയില്‍ നടന്ന ചടങ്ങില്‍ ഭൂമിയുടെ രേഖകള്‍ മന്ത്രി തൊഴിലാളികള്‍ക്ക് കൈമാറി. ജനുവരി 31ന് മുമ്പ് ബാക്കിയുള്ള 1800പേര്‍ക്കും സ്ഥലം അളന്ന് തിരിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മന്ത്രി എം.എം മണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍, ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ ഐഎഎസ്, സബ് കലക്ടര്‍ പ്രേം കൃഷ്ണ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.