ഇടുക്കി:കേന്ദ്രസര്‍ക്കാര്‍ അനുദിനം ഇന്ധന വിലവര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. പെട്രോളിന് 59 പൈസവും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് 3.91 പൈസയും ഡീസലിന് 3.79 പൈസയുമാണ് എട്ട് ദിവസത്തിനിടെ വര്‍ധിച്ച നിരക്ക്. വിലവര്‍ധനവില്‍ ജില്ലാ തലങ്ങളിലും സംസ്ഥാന തലത്തിലും പ്രതിഷേധം ശക്തമാണ്.
ഇന്ധന വില വര്‍ധന; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം - Central government
തുടര്‍ച്ചയായ എട്ട് ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പെട്രോളിന് 59 പൈസവും ഡീസലിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വിലവര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു
ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് രാജക്കാട് യൂണിയന്‍ രാജാക്കാടിലെ പെട്രോള്‍ പമ്പിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. മോട്ടോര്‍ തൊഴിലാളി ജില്ലാ ജനറല്‍ സെക്രട്ടറി ജോഷി കന്യാക്കുഴി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അജിമോൻ കാട്ടുമനാ, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ രാജാക്കാട് യൂണിയന്‍ സെക്രട്ടറി മനോജ് കലയത്തോലില്‍, അലിയാര്‍, തങ്കച്ചന്‍ എന്നിവര്‍ പങ്കെടുത്തു.