ഇടുക്കി: രാജാക്കാട് കള്ളിമാലിയില്‍ വന്‍മരം കടപുഴകി വീണ് കന്നുകാലി ഫാം തകര്‍ന്നു. കാനത്തില്‍ ജോമിയുടെ വീടിനോട് ചേര്‍ന്നുള്ള ഫാമാണ് തകര്‍ന്നത്. ജോമിയും ഭാര്യ ജിൻസിയും ഫാമില്‍ പശുക്കള്‍ക്ക് തീറ്റ കൊടുത്തു കൊണ്ടിക്കെ ആയിരുന്നു സംഭവം. ശബ്‌ദം കേട്ട് ഓടിമാറിയതിനാൽ ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫാമിലുണ്ടായിരുന്ന എട്ട് കറവപ്പശുക്കൾക്കും പരിക്കേറ്റു.
മരം കടപുഴകി വീണ് ഫാം തകര്‍ന്നു - മരം കടപുഴകി വീണ് കന്നുകാലി ഫാം തകര്‍ന്നു
കാനത്തില്‍ ജോമിയുടെ വീടിനോട് ചേര്‍ന്നുള്ള ഫാമാണ് തകര്‍ന്നത്

മരം കടപുഴകി വീണ് കന്നുകാലി ഫാം തകര്‍ന്നു
ഏകദേശം 80 ഇഞ്ച് വണ്ണവും 75 അടിയോളം ഉയരവുമുള്ള ചോരക്കാലി മരമാണ് കാറ്റത്ത് കടപുഴകി വീണത്. കാലപ്പഴക്കത്താല്‍ ചുവട് ഉണങ്ങി നിന്ന മരമാണിത്. പരിസരത്ത് ഇതുപോലുള്ള രണ്ട് മരങ്ങള്‍ ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുണ്ട്. രാജാക്കാട് സബ്ബ് ഇന്‍സ്‌പെക്‌ടര്‍ ഷിബുവും അടിമാലിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.