കേരളം

kerala

ETV Bharat / state

ഡീന്‍ കുര്യാക്കോസ് എം.പി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ് - എം.പി

ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ എംപി നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് കേസെടുത്തിരിക്കുന്നത്

ഇടുക്കി  idukki  ഉപവാസ സമരത്തില്‍  Case against 15 persons including MP Dean Kuriakose  ഡീന്‍ കുര്യാക്കോസ്  എം.പി  MP
എം.പി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്

By

Published : May 2, 2020, 7:52 PM IST

ഇടുക്കി : ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ചതിന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിന് മുന്നില്‍ എംപി നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് കേസെടുത്തിരിക്കുന്നത്.

ഡീന്‍ കുര്യാക്കോസ് എം.പി പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കല്‍ കോളജിൽ പി.സി.ആര്‍ ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഏകദിന ഉപവാസ സമരം നടന്നത്. എംപിക്ക് പുറമേ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെഎം ജലാലുദ്ദീന്‍ തുടങ്ങി 14 പേര്‍ക്കെതിരെയും ചെറുതോണി പൊലീസ് കേസെടുത്തു. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details