കേരളം

kerala

ETV Bharat / state

കലോത്സവത്തിന് 'കാർട്ടൂണായി' നവകേരള യാത്ര; സർഗ സൃഷ്‌ടികൾക്കും വിവാദം - കാർട്ടൂൺ രചന മത്സരം

ഇടുക്കി ജില്ല ഹയർ സെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരത്തിന് വിഷമായത് നവകേരള സദസ്. ആക്ഷേപഹാസ്യവൽക്കരിച്ചും യാത്രയുടെ ഉദ്ദേശ്യശുദ്ധിയെ ഉൾകൊള്ളിച്ചും കുട്ടികൾ രചന പൂർത്തികരിച്ചു.

idukky revenue district kalolsavam  cartoon competition on navakerala yathra  students expressed their satirical views  they also criticize navakerala yathra  കാര്‍ട്ടൂണ്‍ മത്സരത്തിന് വിഷയമായത് നവകേരള യാത്ര  പരിഹസിച്ചും വിമര്‍ശിച്ചും കുട്ടികള്‍  six students for cartoon competition  kattappana st george higher secondary school  mm mani inagurates kalolsavam
idukky revenue district kalolsavam cartoon competition on navakerala yathra

By ETV Bharat Kerala Team

Published : Dec 7, 2023, 12:48 PM IST

കാര്‍ട്ടൂണിന് വിഷയം നവകേരള യാത്ര, വിവാദം

ഇടുക്കി: കേരള മുഖ്യനും മന്ത്രി സംഘവും നവകേരള യാത്രയുമായി കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുമ്പോൾ, അത് ഇടുക്കി ജില്ല സ്‌കൂൾ കലോത്സവത്തിലും ചർച്ചയാണ്. idukky district kalolsavam ഇത് കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ക്ലാസ് മുറി. ഇവിടെയാണ് ഇടുക്കി ജില്ല ഹയർ സെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരം നടക്കുന്നത്. ഇവിടെ ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. വിഷയം : എച്ച്എസ്എസ് വിഭാഗം നവകേരള യാത്ര. cartoon competition on navakerala yathra

ആറ് കുട്ടികളാണ് കാർട്ടൂൺ രചന മത്സരത്തിന് എതത്തിയത്. വിഷയം കേട്ടപ്പോൾ കുട്ടികളിൽ ആദ്യം അല്‍പം ആശങ്കയുണ്ടായി. പക്ഷേ കേട്ടും കണ്ടും വായിച്ചും അറിഞ്ഞ നവകേരള യാത്ര അവർ പേപ്പറിലേക്ക് പകർത്തി.

യാത്രയെ ആക്ഷേപഹാസ്യവൽക്കരിച്ചും യാത്രയുടെ ഉദ്ദേശ്യശുദ്ധിയെ ഉൾകൊള്ളിച്ചും കുട്ടികൾ രചന പൂർത്തികരിച്ചു. വിഷയം കുട്ടികൾ മനോഹരമായി കൈകാര്യം ചെയ്തെന്നാണ് വിധികർത്താക്കൾ പറഞ്ഞത്. എന്നാല്‍ അവിടെയും വിവാദത്തിന് കുറവില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര സ്‌കൂൾ കലോത്സവത്തില്‍ ചർച്ചയാക്കിയതിന് എതിരെ വിമർശനം ഉയർന്നു കഴിഞ്ഞു.

ഇടുക്കി റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഏഴ് സബ്ജില്ലകളിൽ നിന്നായി 4,000ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിന് ആവേശം പകർന്നുകൊണ്ട് മാറ്റുരക്കുന്നത്. ഡിസംബർ എട്ടാം തീയതി വരെയാണ് കലോത്സവം നടക്കുക. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓശാനാം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് പാരിഷ് ഹാൾ, സി എസ് ഐ ഗാർഡൻ, ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയം, തുടങ്ങി 10 വേദികളാണ് മത്സരങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്നത്. കലോത്സവത്തിന് മുന്നോടിയായി കട്ടപ്പന ടൗൺ ചുറ്റി വിളമ്പര റാലി സംഘടിപ്പിച്ചു.

Readmore;വേദിയിൽ നിറഞ്ഞത് സമകാലിക വിഷയങ്ങള്‍ ; ശ്രദ്ധയാകര്‍ഷിച്ച് ഓട്ടന്‍ തുളളലിലെ മാറ്റുരയ്ക്കല്‍

ABOUT THE AUTHOR

...view details