കെയര്‍ഹോം പദ്ധതി; 23 വീടുകള്‍ കൈമാറി - കെയര്‍ഹോം പദ്ധതി
വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്കുള്ള ഭൂമിയുടെ കൈവശാവകാശ രേഖകളും മന്ത്രി കൈമാറി
കെയര്‍ഹോം പദ്ധതി: നിര്‍മാണം പൂര്‍ത്തീകരിച്ച 23 വീടുകള്‍ കൈമാറി
ഇടുക്കി:അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കട്ടപ്പന ടൗൺ ഹാളിൽ നടന്ന ജനകീയം ഈ അതിജീവനം സാമൂഹിക സംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർമാണം പൂർത്തീകരിച്ച 23 കെയർ ഹോം വീടുകളുടെ താക്കോൽ ദാനവും വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്കുള്ള ഭൂമിയുടെ കൈവശാവകാശ രേഖകളും ചടങ്ങിൽ മന്ത്രി കൈമാറി. ഇടുക്കി എം എൽഎ റോഷി അഗസ്റ്റ്യൻ, പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ, ജില്ലാ കലക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
കെയര്‍ഹോം പദ്ധതി; 23 വീടുകള്‍ കൈമാറി
Last Updated : Jul 21, 2019, 2:27 AM IST