കേരളം

kerala

ETV Bharat / state

ഏലക്കാ മോഷണം: മൂന്ന് പേർ അറസ്റ്റിൽ - ഏലക്കാ മോഷണം നടത്തിയവർ അറസ്റ്റിൽ

തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ കുടുക്കിയത്

ഏലക്കാ മോഷണം നടത്തിയവർ അറസ്റ്റിൽ

By

Published : Jul 21, 2019, 11:26 PM IST

ഇടുക്കി: വാഗമൺ എസ്റ്റേറ്റിൽ നിന്നും കഴിഞ്ഞ ദിവസം ഏലക്കാ മോഷണം നടത്തിയ വാഗമൺ സ്വദേശികളായ മൂന്ന് പേരെ പൊലീസ് പിടികൂടി. റെനീഷ് , അജി , ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും ഇരുപത് കിലോ പച്ച ഏലക്കാ കണ്ടെടുത്തു. തോട്ടത്തിലെ ഏലക്കാട്ടിൽ നിന്നും ഏലക്കാ എടുക്കുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ കുടുക്കിയത്. ഏലക്കായ്ക്ക് വില കൂടിയതോടെ ചെറുതും വലുതുമായ മോഷണങ്ങൾ നിരവധി നടക്കുന്നതായാണ് വിവരം. മോഷ്ടാക്കളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തത് മൂലം തോട്ടം ഉടമകൾ പരാതിയുമായി മുന്നോട്ട് വരുന്നില്ല. വാഗമൺ എസ് ഐ എസ് ജയശ്രീയും സംഘവും ആണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details