ഇടുക്കി: ഏലക്കാ വില റെക്കോഡിലെത്തിയതോടെ മോഷണ സംഘങ്ങളും സജീവമാകുന്നു. കിലോക്ക് നാലായിരം രൂപ കടന്നതോടെയാണ് ഹൈറേഞ്ച് മേഖലയിലെ തോട്ടങ്ങളില്‍ നിന്നും ഏലക്കാ മോഷണം വർദ്ധിച്ചിരിക്കുന്നത്.
ഏലക്കാ വില റെക്കോഡില്‍; മോഷണ സംഘങ്ങൾ സജീവം - cardomom price hik
മുന്‍കരുതലുകള്‍ സ്വീകരിച്ച് കര്‍ഷകരും പൊലീസും.

പരിചയമില്ലാത്തവർ ഏലക്കയുമായി കച്ചവട സ്ഥാപങ്ങളിൽ എത്തിയാൽ തിരിച്ചറിയൽ രേഖകളുടെ പകർപ്പ് വാങ്ങിയ ശേഷം കച്ചവടം നടത്താനും നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനും വ്യാപാരികൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവലും ഏർപ്പെടുത്തി. ഉല്‍പ്പാദനക്കുറവും രോഗകീടബാധയും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് ഏലക്കായുടെ വില റെക്കോഡിലേക്കെത്തിയത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ഏലക്കാ മോഷണം വീണ്ടും കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.
മോഷണം തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ച് പൊലീസും കര്‍ഷകര്‍ക്കൊപ്പമുണ്ട്. ഇതിന്‍റെ ഭാഗമായി പൊലീസ് കര്‍ഷകരുടെ യോഗം വിളിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. ഏലക്കാ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ അന്യസംസ്ഥാനത്ത് നിന്നും മോഷണ സംഘങ്ങള്‍ എത്തുന്നുണ്ടോയെന്ന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.