ഇടുക്കി: ഏലം വില കുതിച്ചു കയറിയതോടെ ജില്ലയിൽ ഏലക്കാ മോഷണം വ്യാപകമാവുന്നു. ഇതോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ ഏലത്തോട്ടങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തി തുടങ്ങി. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നാണ് കർഷകരുടെ ആരോപണം.
ഇടുക്കിയിൽ ഏലക്കാ മോഷണം പെരുകുന്നു - cardamom_steel
നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകർ
ഉത്പാദനക്കുറവും കീടബാധയും മൂലം പ്രതിസന്ധിയിലായിരുന്ന കര്‍ഷകര്‍ക്ക് വലിയ ആശ്വസമായിരുന്നു ഏലക്കാ വില വർദ്ധനവ്. എന്നാൽ മോഷണം കനത്തതോടെ വീണ്ടും കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ ഒരു വർഷത്തെ മുഴുവൻ വരുമാനമാണ് നഷ്ടമാക്കുന്നതെന്ന് കർഷകർ പറയുന്നു. പല തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ലെന്നു വ്യാപക ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ഹൈറേഞ്ചിലെ ഏലക്കാടുകളിലെ മോഷണത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. മോഷണം പെരുകിയതോടെ ഏലത്തോട്ടത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കർഷകർ.