ഇടുക്കി: ഏലയ്ക്ക ലേലത്തില്‍ സ്‌പൈസസ് ബോര്‍ഡിന്‍റെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നതോടെ വിലയില്‍ നേരിയ വര്‍ധനവ്. നിലവില്‍ ഒരു കിലോ ഏലത്തിന് 700 മുതല്‍ 900 രൂപ വരെയാണ് വില. നേരത്തെ 1200ല്‍ നിന്ന് 700 ലേക്ക് ഏലയ്ക്കായുടെ വില ഇടിഞ്ഞിരുന്നു.
ഏലയ്ക്കായുടെ വില അനിയന്ത്രിതമായി ഇടിയുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേയ്ക്ക് പുതിയ പരിഷ്‌കരണങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒരു ലേലത്തില്‍, പരമാവധി പതിയ്ക്കാവുന്ന ഏലയ്ക്കായുടെ അളവ് 65,000 കിലോ ആയി നിജപ്പെടുത്തിയിരുന്നു. ലേലത്തില്‍ എത്തുന്ന ഏലയ്ക്കായുടെ 70 ശതമാനവും കര്‍ഷകരുടേതാവണമെന്നും നിബന്ധനയുണ്ട്.
ഏലയ്ക്ക വിലയില്‍ നേരിയ വര്‍ധനവ് മുന്‍പ് ലേലത്തില്‍ എത്തിച്ച ഏലയ്ക്ക വീണ്ടും ലേലത്തില്‍ എത്തിയ്ക്കുന്നതാണ് വിലയിടിവിന് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ റീപൂളിങ് അവസാനിക്കുമെന്നാണ് പ്രതീക്ഷ.
ആകെ പതിയുന്ന ഏലയ്ക്കായുടെ 30 ശതമാനം മാത്രമെ വ്യാപാരികള്‍ക്ക് പതിയ്ക്കാന്‍ ഇപ്പോൾ അനുവാദം ഉള്ളു. ഇടുക്കി പുറ്റടി സ്‌പൈസസ് പാര്‍ക്കിലെ ലേല കേന്ദ്രത്തിലും തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ കേന്ദ്രത്തിലും സമാനമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാവും ഒരു മാസത്തേയ്ക്ക് ലേലം നടക്കുക.
Also read: ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് നാളെ തുടക്കം; ഇക്കുറിയും പൊങ്കാല വീടുകളിൽ മാത്രം