ഇടുക്കി: ഏലം വിപണിയിൽ റെക്കോഡ് വിലയിൽ ഉയർന്ന് നിൽക്കുമ്പോഴും കടബാധ്യതയില്‍ നിന്നും കരകയറാന്‍ കഴിയാതെ വലയുകയാണ് ഇടുക്കി ജില്ലയിലെ ചെറുകിട ഏലം കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉല്‍പ്പാദനത്തില്‍ ഉണ്ടായ ഗണ്യമായ കുറവാണ് ഉയര്‍ന്ന വില ലഭിക്കുമ്പോഴും കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുന്നത്.
ഏലം റെക്കോഡ് വിലയിൽ; എന്നിട്ടും കർഷകർ പ്രതിസന്ധിയിൽ തന്നെ
പ്രളയവും പിന്നീട് ഉണ്ടായ കാലാവസ്ഥ വ്യതിയാനവും ഏലം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.
സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ഏലത്തിന് ഇപ്പോള്‍ പൊന്നും വിലയാണ്. 500 രൂപയായിരുന്ന ഏലക്കയുടെ വില പ്രളയം കഴിഞ്ഞതോടെ കിലോഗ്രാമിന് 6000 രൂപയിൽ എത്തി. റെക്കോഡ് വില നിലനില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുന്നില്ല. പ്രളയവും പിന്നീട് ഉണ്ടായ കാലാവസ്ഥ വ്യതിയാനവും ഏലം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. പ്രളയത്തിന് ശേഷമുണ്ടായ കടുത്ത വരള്‍ച്ചയാണ് ഏലം കൃഷിയെ പ്രതികൂലമായി ബാധിച്ചത്. മുപ്പത് ശതമാനത്തിലധികം ഷെയിടും തണുപ്പും ആവശ്യമായ ഏലച്ചെടികള്‍ക്ക് കടുത്ത വേനലില്‍ നനവ് എത്തിക്കാൻ കഴിയാതെ വന്നതോടെ കരിഞ്ഞുണങ്ങുകയും ചെയ്തു. ഇതിന് ശേഷം മഴ എത്തിയപ്പോള്‍ വ്യാപകമായി അഴുകലും കീടബാധയും കൃഷിയെ പ്രതികൂലമായി ബാധിച്ചു. കീടങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കീടനാശിനികളുടെ അമിതമായ വില വര്‍ധനവും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി മാറി. ഇതോടെ ഉല്‍പ്പാദനത്തില്‍ വന്‍ കുറവുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനനത്തിലധികം ഉല്‍പ്പാദന കുറവാണ് ഇപ്പോഴുള്ളത്.
ഏലം കര്‍ഷകരെ സഹായിക്കുന്നതിന് സ്‌പൈസസ് ബോര്‍ഡും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നിലവില്‍ ഉണക്കും, രോഗ ബാധയുമുള്ള ഇടുക്കിയിലെ ഭൂരിഭാഗം വരുന്ന തോട്ടങ്ങളും റീ പ്ലാന്റ് ചെയ്യേണ്ട അവസ്ഥയാണ്.