ഇടുക്കി: ഇരുപത്ഏക്കർ നെല്ലിക്കാട്ടിൽ റോഡരികിൽ നിന്ന നാലുപേരെ ഇടിച്ചിട്ട കാർ ശനിയാഴ്ച്ച രാത്രി കത്തി നശിച്ചു. വാഹനത്തിൽ നിന്ന് പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടത്തെ തുടർന്ന് ഏലത്തോട്ടത്തിൽ കിടന്ന കാറാണ് കത്തി നശിച്ചത്. നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 69 -2893 നമ്പറിലുള്ള കാർ പൂർണ്ണമായും കത്തി നശിച്ചു.
ഇടുക്കിയില്‍ വഴിയാത്രികരെ ഇടിച്ച കാർ കത്തിച്ച നിലയിൽ - car accident news
നെല്ലിക്കാട്ടില്‍ ശനിയാഴ്‌ച നാലുപേരെ ഇടിച്ചിട്ട കാറാണ് അഗ്നിക്കിരയായത്.
കാര്‍ കത്തി നശിച്ചു
ശനിയാഴ്‌ച വൈകീട്ടുണ്ടായ അപകടത്തില്‍ നെല്ലിക്കാട് സ്വദേശികളായ കുന്നുംപുറത്ത് അജി(42), നിത്യ (30), ആർ.കണ്ണൻ (40), മൂലക്കട സ്വദേശി വാഴയിൽ സുധാകരൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. കുറച്ചു നാളായി നെല്ലിക്കാട്ടിൽ നടക്കുന്ന രാഷ്ട്രീയ സoഘർഷങ്ങളുടെ ബാക്കിപത്രമാണ് അപകടവും കാർ കത്തിക്കലുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.