കേരളം

kerala

ETV Bharat / state

ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു - കമ്പകക്കാനം

വണ്ണപ്പുറത്തിനും വെൺമണിക്കും ഇടയിൽ കമ്പകക്കാനം എന്ന സ്ഥലത്തായിരുന്നു അപകടം. കയറ്റം കയറുന്നതിനിടെ കാറിൽ നിന്നും തീ ഉയരുകയായിരുന്നു.

car cathes fire while running  ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു  കമ്പകക്കാനം  car cathes fire while running in idukki
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

By

Published : Jan 21, 2021, 8:26 PM IST

ഇടുക്കി: വെണ്മണിക്ക്‌ സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. വണ്ണപ്പുറത്തിനും വെൺമണിക്കും ഇടയിൽ കമ്പകക്കാനം എന്ന സ്ഥലത്തായിരുന്നു അപകടം. കയറ്റം കയറുന്നതിനിടെ കാറിൽ നിന്നും തീ ഉയരുകയായിരുന്നു. തീ പടരുന്നത് കണ്ട ബൈക്ക് യാത്രികൻ കാർ യാത്രികരെ വിവരം അറിയിക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.

ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
വണ്ടി നിർത്തിയ കാർ യാത്രികർ ചാടിയിറങ്ങുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയതിനു പിന്നാലെ കാർ പൂർണമായും കത്തി നശിച്ചു. വിനോദ സഞ്ചാരികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവർക്ക് പരിക്കുകളില്ല. കാറിന്‍റെ ടയർ ഉൾപ്പെടെ കത്തിയതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും ഉയർന്നു. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു.

ABOUT THE AUTHOR

...view details