ഇടുക്കി:പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. ചേലചുവട് കത്തിപ്പാറ സ്വദേശി ജോബിന്‍ വി.ജയിംസാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു - കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. കത്തിപ്പാറ സ്വദേശി ജോബിന്‍ വി.ജയിംസാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്ക് പരിക്ക്.
![പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു Car accident in ponnani Malappuram പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു വാഹനാപകടം malappuram accident കത്തിപ്പാറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17546246-thumbnail-3x2-kk.jpg)
പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു
ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. അലൂമിനിയം ഫാബ്രിക്കേഷന്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി പൊന്നാനിയിലെത്തിയപ്പോള്‍ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജോബിന്‍റെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി.