ഇടുക്കി:മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുമളി സ്വദേശി കുറ്റിവേലിൽ ഷാജിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.
മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു - കാറപകടം
ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു അപകടം.
![മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു car accident in kumali in munnar അപകടം കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു car accident car accident in munnar കാറപകടം മൂന്നാര്‍ കാര്‍ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17079208-thumbnail-3x2-kk.jpg)
അപകടത്തില്‍ മരിച്ച കുമളി സ്വദേശി ഷാജി
ഷാജിയും സഹോദരനും സഹോദര പുത്രന്മാരുമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച കാറ് മറ്റാെരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം സംഭവിച്ച് ഒന്നര മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഷാജിയുടെ സഹോദരന്‍ ബേബിയടക്കമുള്ള മറ്റുള്ളവര്‍ക്കും പരിക്കേറ്റു. ഇവരെ മൂന്നാറിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷാജിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.