ഇടുക്കി:ഇടുക്കിയിൽ കഞ്ചാവിന്‍റെ ഉപയോഗം വർധിക്കുന്നു. നിരവധി കഞ്ചാവ് കേസുകളാണ് കഴിഞ്ഞ ഒരു മാസക്കാലമായി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യംവെച്ചാണ് കഞ്ചാവ് ലോബി പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്‌തുക്കൾ ഒഴുകുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുമളി, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളിൽ ലഹരി വസ്‌തുക്കൾ പിടികൂടാത്ത ദിവസങ്ങൾ വളരെ കുറവാണ്. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവരിൽ കൂടുതലും യുവാക്കളാണ്.
ഇടുക്കിയില്‍ പിടിമുറുക്കി കഞ്ചാവ് മാഫിയ
കുമളി, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളിൽ ലഹരി വസ്‌തുക്കൾ പിടികൂടാത്ത ദിവസങ്ങൾ വളരെ കുറവാണ്
കഞ്ചാവ് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും, വിദ്യാർഥികളും ചെറുപ്പക്കാരും കഞ്ചാവ് ലോബിയുടെ പിടിയിൽ കുരുങ്ങരുതെന്നും തങ്കമണി എക്‌സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ഇ.പി സിബി മുന്നറിയിപ്പ് നൽകി. കമ്പത്തുനിന്നും കിലോഗ്രാമിന് 8,000 രൂപയ്ക്ക് എത്തിക്കുന്ന കഞ്ചാവ് ചില്ലറ വിൽപന നടത്തുമ്പോൾ 30,000ൽ അധികം രൂപ ലഭിക്കും. പത്ത് ഗ്രാം അടങ്ങിയ ചെറിയ പൊതിക്ക് 500 രൂപയ്ക്ക് മുകളിലാണ് വില ഈടാക്കുന്നത്. 999 ഗ്രാമിൽ താഴെ കഞ്ചാവ് കടത്തുന്നതാണ് ഇപ്പോഴത്തെ രീതി. ഇത്തരത്തിൽ കഞ്ചാവ് കടത്തുമ്പോൾ കേസുകൾക്ക് ജാമ്യം കിട്ടുമെന്നതാണ് കാരണം.