ഇടുക്കി:ദേവികുളം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്ന നടപടിയിൽ പട്ടയ ഉടമയോ ഭൂവുടമയോ ബന്ധപ്പെട്ട രേഖകളുമായി നേരില്‍ ഹാജരാകണമെന്ന് ജില്ലാ കലക്‌ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇടനിലക്കാരെയോ ഏജന്‍റുമാരെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കലക്‌ടർ പറഞ്ഞു.
രവീന്ദ്രൻ പട്ടയം റദ്ദാക്കുന്ന നടപടി; ഗുണഭോക്താവ് നേരിട്ട് ഹാജരാകണമെന്ന് ജില്ല കലക്‌ടർ
ഭൂവുടമകള്‍ക്ക് ഹാജരാവാന്‍ സാധിക്കില്ലെങ്കിൽ ഉദ്യോഗസ്ഥര്‍ നേരില്‍ വന്ന് രേഖകള്‍ കൈപ്പറ്റി തുടർനടപടികൾ സ്വീകരിക്കും
പട്ടയ കക്ഷികളും ഭൂവുടമകളും ഇടനിലക്കാരെയോ ഏജന്‍റുമാരേയോ യാതൊരു രേഖകളോ പണമോ ഏല്‍പ്പിക്കുവാനോ, പ്രതിനിധികളായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുവാനോ പാടില്ല. ഏതെങ്കിലും ഭൂവുടമകള്‍ക്ക് ഒഴിവാക്കാനാകാത്ത കാരണത്താല്‍ നേരില്‍ ഹാജരാവാന്‍ സാധിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരില്‍ വന്ന് രേഖകള്‍ കൈപ്പറ്റി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കലക്‌ടർ അറിയിച്ചു.
ALSO READ:ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി