ഇടുക്കി:ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നാണ് കൊക്കോ കൃഷിയെങ്കിലും കഴിഞ്ഞ കുറെ നാളുകളായി കൊക്കോ കൃഷി കര്‍ഷകര്‍ക്ക് നിരാശ സമ്മാനിക്കുകയാണ്. അധിക മഴ മൂലം കൊക്കോ മരങ്ങളില്‍ പൂവിടൽ കുറഞ്ഞതാണ് കൊക്കോ കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്.
പൂവിടൽ കുറഞ്ഞു; കൊക്കോ കര്‍ഷകര്‍ക്ക് വെല്ലുവിളിയായി മഴ മരങ്ങളില്‍ പൂവിടൽ കുറഞ്ഞാല്‍ വേനല്‍കാലത്ത് ലഭിക്കേണ്ടുന്ന കൊക്കോയുടെ ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഹൈറേഞ്ചില്‍ കൊക്കോയുടെ ഉത്പാദനത്തില്‍ വന്നിട്ടുള്ള കുറവുമൂലം കര്‍ഷകരില്‍ പലരും കൊക്കോ കൃഷിയില്‍ നിന്ന് പിന്‍വാങ്ങുന്ന സാഹചര്യവുമുണ്ട്.
ALSO READ: ' ഇഷ്‌ടം ചിക്കൻ ബിരിയാണി... പേര് ഭുരി'... ചെറിയ കക്ഷിയല്ല ഈ ആട്....
വിലയുള്ളപ്പോള്‍ ഉത്പാദനമില്ലാത്തതും ഉത്പാദനമുള്ളപ്പോള്‍ വിലയില്ലാത്തതുമാണ് കൊക്കോ കര്‍ഷകരെ വലക്കുന്ന പ്രധാന പ്രശ്‌നം. രോഗബാധ മൂലം കൊക്കോ മരങ്ങള്‍ നശിച്ച് പോകുന്ന അവസ്ഥയുമുണ്ട്. കൊക്കോയുടെ ഉത്പാദനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
മുമ്പ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കില്‍, ഉത്പാദനക്കുറവ് മൂലം കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ കര്‍ഷകര്‍ കൊക്കോമരങ്ങള്‍ വെട്ടിമാറ്റി ഇതര കൃഷികളിലേക്ക് മാറുന്ന സ്ഥിതിയാണ്.