ഇടുക്കി: ഇടുക്കിയിലെ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാൻഡ് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഒന്നര പതിറ്റാണ്ട് മുൻപ് നിർമ്മിച്ച ബസ് സ്റ്റാന്‍ഡും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സും കാത്തിരുപ്പ് കേന്ദ്രവും നാശത്തിന്‍റെ വക്കിലാണ്.
മലയോരപ്രദേശമായ ബൈസണ്‍വാലിയിലേക്ക് നിരവധി യാത്രാ ബസുകൾ സർവീസ് ആരംഭിച്ച സാഹചര്യത്തിലാണ് ബസ് സ്റ്റാൻഡ് പണികഴിപ്പിക്കുക്കുന്നത്. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ നബാർഡിൽ നിന്നുള്ള പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടര്‍ന്ന് 2005 ൽ കാത്തിരുപ്പ് കേന്ദ്രവും ഷോപ്പിംഗ് കോംപ്ലക്‌സ് പണികഴിപ്പിക്കുകയും ലേലത്തില്‍ നല്‍കുകയും ചെയ്തു. എന്നാൽ സ്റ്റാൻഡിൽ ബസുകൾ കയറി ഇറങ്ങാതായതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.