ഇടുക്കി:വെള്ളത്തൂവല്‍ - രാജാക്കാട് റോഡില്‍ വിമല സിറ്റിയില്‍ വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറി സംവിധാനവും നാശത്തിന്‍റെ വക്കിൽ. അടഞ്ഞ് കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരേ കെട്ടിടത്തിലുള്ള ഈ രണ്ടു സംവിധാനങ്ങളും തുറന്നു പ്രവര്‍ത്തിക്കാതെ വന്നതോടെ കെട്ടിടത്തിന്‍റെ ഉൾവശമാകെ പായൽപിടിച്ചും വൃത്തിഹീനമവുമായ അവസ്ഥയിലാണുള്ളത്.
കാടുകയറി വിമല സിറ്റി ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ - Bus Waiting Centre rajakkad ruining
വെള്ളത്തൂവല്‍ - രാജാക്കാട് റോഡില്‍ വിമല സിറ്റിയില്‍ വർഷങ്ങൾക്ക് മുൻപ് പണി കഴിപ്പിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും ഇത് വരെയും നാട്ടുകാർക്ക് തുറന്നുകൊടുത്തിട്ടില്ല
ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറി സംവിധാനവും നാശത്തിന്‍റെ വക്കിൽ
മേൽക്കൂരയുടെ ഷീറ്റുകൾ പൊട്ടിതുടങ്ങി. പൊന്‍മുടി മേഖലയിലേക്കടക്കം എത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ പ്രയോജനം ലഭിക്കുന്ന ഈ കെട്ടിടം വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നു പ്രവർത്തിത്തിപ്പിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.