ഇടുക്കി :പൂപ്പാറയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് പത്ത് പേർക്ക് പരിക്ക്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ പൂപ്പാറ തോണ്ടിമലയ്ക്കുസമീപം തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികൾ വന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികള്‍ ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു.
പൂപ്പാറയ്ക്ക് സമീപം നിയന്ത്രണംവിട്ട ബസ് മറിഞ്ഞു ; പത്ത് പേർക്ക് പരിക്ക് - രാജകുമാരി
ഇടുക്കി പൂപ്പാറയ്ക്ക് സമീപമുള്ള കൊടുംവളവിൽ ബ്രേക്ക് നഷ്‌ടമായതോടെ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് നാല് കുട്ടികള്‍ ഉള്‍പ്പടെ പത്ത് പേർക്ക് പരിക്ക്
തമിഴ്‌നാട്ടിലെ കാരക്കുടിയിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. തോണ്ടിമല ഇറച്ചിപ്പാറയ്ക്ക് സമീപമുള്ള കൊടുംവളവിൽ ബ്രേക്ക് നഷ്‌ടമായതോടെ നിയന്ത്രണം വിട്ട് ബസ് റോഡിൽ നിന്ന് മറിയുകയായിരുന്നു. മൺതിട്ടയിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അതേസമയം പരിക്കേറ്റവരെ തമിഴ്‌നാട് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ബന്ധുക്കളും സുഹൃത്തുക്കളുമായ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.