ഇടുക്കി: കുമളി ലോവർ ക്യാമ്പിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസാണ് മറിഞ്ഞത്. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു സംഭവം. കുമളിയിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക് - തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍
കുമളിയിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 18 പേർക്ക് പരിക്ക്
റോഡിൽ ബസ് മറിഞ്ഞതോടെ ഇതുവഴി ഗതാതം തടസപ്പെട്ടു. ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും കൊക്കയിലേക്ക് പതിക്കാതിരുന്നതിനാലും വൻ അപകടമാണ് ഒഴിവായത്. അപകടം നടന്നയുടൻ തമിഴ്‌നാട് പൊലീസ് സ്ഥലത്തെത്തി. മണിക്കൂറുകൾക്ക് ശേഷമാണ് ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്നും ഉയർത്തി മാറ്റിയത്.