കേരളം

kerala

ETV Bharat / state

ചിന്നക്കനാലിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ് - മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചിന്നക്കനാലില്‍ വീടിന്‍റെ പിറകുവശത്ത് ചങ്ങല ഉപയോഗിച്ച് ജനാലയില്‍ ബന്ധിച്ച നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

burnt body of youth found  burnt body of youth found in chinnakanal  chinnakanal youth death  idukki death latest  chinnakanal latest news  idukki district news  യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  ചിന്നക്കനാലിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  ചിന്നക്കനാല്‍ മൃതദേഹം കണ്ടെത്തി  ഇടുക്കി ജില്ല വാര്‍ത്തകള്‍  ഇടുക്കി മൃതദേഹം കണ്ടെത്തി  മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ചിന്നക്കനാലിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; ചങ്ങല ഉപയോഗിച്ച് ജനാലയില്‍ ബന്ധിച്ചു, അന്വേഷണം ആരംഭിച്ച് പൊലീസ്

By

Published : Aug 20, 2022, 8:21 AM IST

ഇടുക്കി:ചിന്നക്കനാലിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ 301 കോളനിയിൽ താമസിക്കുന്ന തരുണിനെയാണ് (25) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ച് മണിയോടെ യുവാവിന്‍റെ വീടിന്‍റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്.

ജനല്‍ കമ്പിയില്‍ ചങ്ങല ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്തായി ഒരു വടി ചുവരില്‍ ചാരി വച്ചിട്ടുണ്ട്. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവികതയുള്ളതായും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ശാന്തന്‍പാറ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്‌ച രാവിലെ 9 മണിയോടെ തരുൺ മേഖലയിലൂടെ അമിത വേഗതയിൽ സ്‌കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പൊലീസ് സർജന്‍റെ മേൽനോട്ടത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.

Also read: പിറന്നാള്‍ ദിനത്തില്‍ 25കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ABOUT THE AUTHOR

...view details