ഇടുക്കിയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി - തൊടുപുഴ
ഏഴല്ലൂർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കിയില്‍ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
ഇടുക്കി:തൊടുപുഴക്ക് സമീപം ഈസ്റ്റ് കലൂരിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏഴല്ലൂർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Last Updated : Mar 3, 2021, 2:46 PM IST