കേരളം

kerala

ETV Bharat / state

ചേറ്റുക്കുഴിയിലെ ഈ സ്ഥാനാർഥിയുടെ പ്രചാരണം കാളവണ്ടിയില്‍ - തെരഞ്ഞെടുപ്പ് പ്രചാരണം

ചേറ്റുക്കുഴി വാർഡിൽ മത്സരിക്കുന്ന മോൻസ് പ്രചാരണത്തിനായി തിരഞ്ഞെടുത്തത് പുതു തലമുറ അതികം കണ്ടു പരിചയിച്ചിട്ടില്ലാത്ത കാളവണ്ടിയാണ്

bullock cart for election campaign  bullock cart  ചേറ്റുക്കുഴി  കാളവണ്ടി  തെരഞ്ഞെടുപ്പ് പ്രചാരണം  ഇടുക്കി
ചേറ്റുക്കുഴിയിലെ ഈ സ്ഥാനാർഥി എത്തുക കാളവണ്ടിയിൽ

By

Published : Nov 21, 2020, 5:47 PM IST

Updated : Nov 21, 2020, 7:36 PM IST

ഇടുക്കി: സ്ഥാനാർഥികൾ തുറന്ന ജീപ്പുകളിലും കാൽനടയായും ഒക്കെ പ്രചാരണം നടത്താറുണ്ട്. എന്നാൽ കമ്പംമേട്ടിലെ ചേറ്റുക്കുഴി വാർഡിൽ മത്സരിക്കുന്ന മോൻസ് പ്രചാരണത്തിനായി തെരഞ്ഞെടുത്തത് പുതു തലമുറ അധികം കണ്ടു പരിചയിച്ചിട്ടില്ലാത്ത കാളവണ്ടിയാണ്.

ചേറ്റുക്കുഴിയിലെ ഈ സ്ഥാനാർഥി എത്തുക കാളവണ്ടിയിൽ

കാളവണ്ടിയിലേറിയുള്ള മോൻസിന്‍റെ ഇലക്ഷൻ പ്രചരണം പുതു തലമുറ കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ നാട്ടിലെ തലമുതിർന്നവർക്ക് അത് ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്‌ചയായി മാറുകയാണ്. മോൻസിന്‍റെ ഈ വ്യത്യസ്‌തമായ പ്രചാരണ രീതി നാട്ടുകാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്തായാലും ഈ വ്യത്യസ്‌ത പ്രചരണ രീതി കൊണ്ട് മോൻസിന് നാട്ടുകാരെ എത്രത്തോളം കൈയ്യിലെടുക്കാനാവും എന്നറിയാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം.

Last Updated : Nov 21, 2020, 7:36 PM IST

ABOUT THE AUTHOR

...view details