ഇടുക്കി:അടിമാലി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള പഴയ ബഹുനിലകെട്ടിടം പൊളിച്ച് നീക്കുന്ന ജോലികള്‍ ആരംഭിച്ചു. അടിമാലി ടൗണില്‍ മാര്‍ക്കറ്റ് ജംങ്ഷനിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ബലക്ഷയമുണ്ടെന്ന കാരണത്താല്‍ കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കിലും പൊളിച്ച് നീക്കാന്‍ വൈകിയത് ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
പഞ്ചായത്തിന്‍റെ പഴയ കെട്ടിടം പൊളിക്കല്‍ ആരംഭിച്ചു - അടിമാലി ഗ്രാമപഞ്ചായത്ത്
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്‌മാരക മന്ദിരമാണ് പൊളിച്ച് നീക്കുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്‌മാരക മന്ദിരമാണ് പൊളിച്ച് നീക്കുന്നത്. കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചതോടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ പഞ്ചായത്ത് ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിൻ്റെ പൊളിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും കെട്ടിടം പൊളിച്ച് നീക്കുന്ന സ്ഥലത്ത് ഉടന്‍ പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പറഞ്ഞു. പുതിയ കെട്ടിടത്തിൻ്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതായും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.