ഇടുക്കി :വന്യജീവി സങ്കേതങ്ങള്‍ക്കുംദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു (SC allowed the review petition of the buffer zone state government). 03.06.2022-ലെ സുപ്രീം കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്‌തിരുന്നത്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പുറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.
സുപ്രീം കോടതി ഈ വിഷയം 2023 ഏപ്രില്‍ 26-ന് വീണ്ടും പരിശോധിച്ചു. ബഫര്‍സോണ്‍ പ്രദേശങ്ങള്‍ രേഖപ്പെടുത്തികൊണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള കരട് വിജ്ഞാപനങ്ങള്‍ക്കും അന്തിമ വിജ്ഞാപനങ്ങള്‍ക്കും ഒരു കിലോ മീറ്റര്‍ പരിധി വേണമെന്ന കോടതി വിധി ബാധകമല്ല എന്ന് കോടതി വ്യക്തമാക്കിയിരുന്നു (SC on Buffer zone issue).
Also read: ബഫര്‍ സോണ്‍ നടപ്പിലായാല്‍ കൂട്ടിലകപ്പെട്ട അവസ്ഥയിലാകുമെന്ന ആശങ്കയില്‍ ഇടുക്കി ജനത
സംസ്ഥാനത്തിന്‍റെ പുനഃപരിശോധന ഹര്‍ജി അനുവദിച്ചതിനാല്‍ ഇതിനകം കാലാവധി കഴിഞ്ഞതും പുതുക്കിയ കരട് വിജ്ഞാപനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതുമായ പ്രദേശങ്ങളെ സംബന്ധിച്ച കരട് വിജ്ഞാപനം തയാറാക്കാവുന്നതാണ്. അപ്രകാരം തയാറാക്കുമ്പോള്‍ ഏതെങ്കിലും പ്രദേശത്തെ ജനവാസമേഖകള്‍ നേരത്തെ നല്‍കിയ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനും ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് ഇപ്പോള്‍ പുനഃപരിശോധന ഹര്‍ജി അനുവദിച്ചതിലൂടെ കേരളത്തിന് ലഭിച്ചത്.