ഇടുക്കി:ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ ഇടതുപക്ഷം ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം. കട കമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ഗതാഗതവും നിലച്ചു.
അതേസമയം, കെ.എസ്.ആര്‍.ടി ബസുകള്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തി. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിച്ച് സുപ്രീം കോടതി ഉത്തരവിറക്കിയതാണ് വിഷയം.
കോടതി ഉത്തരവ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇടുക്കിയെയാണ്. ഇക്കാരണത്താല്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ജില്ലയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം വിഷയമേറ്റെടുത്ത് ആദ്യം തന്നെ പ്രത്യക്ഷ സമരത്തിലേക്ക് എത്തിയത്. വിഷയം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നും നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതുപക്ഷത്തിന്‍റെ ഹര്‍ത്താല്‍.