ഇടുക്കി:ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ കർഷക സംഘടനയായ ഇൻഫാമിന്‍റെ നേതൃത്വത്തിൽ സിഗ്നേച്ചർ കാമ്പയിന്‍. ഇടുക്കി, കോട്ടയം ജില്ലകളിലെ ആറ് താലൂക്ക് കേന്ദ്രങ്ങളിൽ വച്ചാണ് പൊതുജനങ്ങളുടെ ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്. ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ ഇൻഫാം ഉൾപ്പെടെയുള്ള കർഷക സംഘടനകൾ നാളുകളായി സമര രംഗത്താണ്.
ബഫർ സോണിനെതിരെ സിഗ്നേച്ചർ കാമ്പയിനുമായി ഇൻഫാം - kerala local news
ബഫർ സോൺ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇൻഫാമിന്‍റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തിയത്
![ബഫർ സോണിനെതിരെ സിഗ്നേച്ചർ കാമ്പയിനുമായി ഇൻഫാം ഇൻഫാം ബഫർ സോൺ സിഗ്നേച്ചർ ക്യാമ്പയിനുമായി ഇൻഫാം signature campaign against buffer zone Infam buffer zone signature campaign idukki latest news kerala latest news kerala local news idukki local news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16839901-thumbnail-3x2-opp.jpg)
ഇടുക്കിയിൽ ആയിരക്കണക്കിന് ജനങ്ങളാണ് ബഫർ സോൺ ആശങ്കയിൽ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്. കോട്ടയം, ഇടുക്കി ജില്ലകളിലായി ഒരു ലക്ഷം കർഷകർ ഒപ്പുശേഖരണത്തിൽ പങ്കാളികളായി. ബഫർ സോൺ ആശങ്കകൾക്ക് പരിഹാരം കാണാൻ ഉത്തരവാദിത്വമുള്ള ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് ഇൻഫാം ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇൻഫാം കട്ടപ്പന, മുണ്ടിയെരുമ കാർഷിക താലൂക്കുകളുടെ നേതൃത്വത്തിൽ കട്ടപ്പന പള്ളിക്കവല-സ്‌കൂൾ കവല റോഡിലും ഉപ്പുതറ കാർഷിക താലൂക്കിന്‍റെ നേതൃത്വത്തിൽ ഉപ്പുതറയിലും സിഗ്നേച്ചർ കാമ്പയിൻ നടത്തി. പ്രത്യേകം തയ്യാറാക്കിയ വലിയ ക്യാൻവാസിലാണ് ജനങ്ങൾ കയ്യൊപ്പ് ചാർത്തിയത്.