ഇടുക്കി :സേനാപതിയിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ. വിവാഹം കഴിച്ചെത്തിയ ജ്യേഷ്ഠ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി സേനാപതിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം സഹോദരീ ഭർത്താവിൻ്റെ ചില സുഹൃത്തുക്കൾ രാത്രി വീട്ടിൽ എത്തിയിരുന്നു. എല്ലാവരും പിരിഞ്ഞശേഷം ഉറങ്ങിക്കിടന്ന കുട്ടിയെ സഹോദരീ ഭർത്താവ് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.