കേരളം

kerala

ETV Bharat / state

2018ലെ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല - idukki news

പാലത്തിന്‍റെ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക തടിപ്പാലമൊരുക്കിയാണ് പ്രദേശവാസികള്‍ സഞ്ചാരം സാധ്യമാക്കിയിട്ടുള്ളത്.

bridge rebuilding in trouble  ഇടുക്കി വാര്‍ത്തകള്‍  idukki news  പ്രളയം 2018
2018ലെ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

By

Published : Jun 13, 2020, 10:23 PM IST

ഇടുക്കി : അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മിച്ചിരുന്ന പാലം അപകടാവസ്ഥയില്‍. പാലത്തിന്‍റെ മധ്യഭാഗം 2018ലെ പ്രളയത്തിലാണ് ഒഴുകി പോയത്. മെഴുകുംചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയായിരുന്നു.എന്നാല്‍ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പാലം പുനര്‍ നിര്‍മ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

2018ലെ പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

ഒഴുകി പോയ പാലത്തിന്‍റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന് കമുക് വെട്ടിയിട്ട് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. ഉറപ്പൊന്നുമില്ലാത്ത ഈ താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര. കൈവിരിപോലുമില്ലാത്ത ഈ പാലത്തില്‍ നിന്നും കാലൊന്ന് വഴുതിയാല്‍ അത് ദുരന്തത്തിന് വഴിയൊരുക്കും.

ABOUT THE AUTHOR

...view details