ഇടുക്കി:കൊന്നത്തടി വെള്ളത്തൂവല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമലാസിറ്റി പാലത്തിലൂടെയുള്ള വാഹനഗതാഗതവും കാല്‍നട യാത്രയും മഴയത്ത് ദുഷ്‌ക്കരമാകുന്നു. പാലത്തില്‍ രൂപം കൊണ്ടിട്ടുള്ള വലിയ കുഴികള്‍ മഴപെയ്യുന്നതോടെ ചെളിക്കുളമായി മാറുന്നതാണ് പ്രതിസന്ധിക്കുള്ള കാരണം. പാലത്തിന് മുകളില്‍ കൃത്യമായി റീടാറിങ് ജോലികള്‍ നടക്കാതെ വന്നതാണ് വലിയ കുഴികള്‍ രൂപം കൊള്ളാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു.
മഴയത്ത് തകർന്ന് ഇടുക്കിയിലെ വിമലാസിറ്റി പാലം - BRIDGE PROBLEM VIMALACITY
പാലത്തില്‍ രൂപം കൊണ്ടിട്ടുള്ള വലിയ കുഴികള്‍ മഴപെയ്യുന്നതോടെ ചെളിക്കുളമായി മാറുന്നതാണ് പ്രതിസന്ധിക്കുള്ള കാരണം
മഴയത്ത് തകർന്ന് വിമലാസിറ്റി പാലം
മഴക്കാലത്തിന് മുമ്പെ തന്നെ വെള്ളം കെട്ടികിടക്കാന്‍ പാകത്തില്‍ നിരവധി കുഴികള്‍ പാലത്തില്‍ രൂപം കൊണ്ടു കഴിഞ്ഞു. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഈ കുഴികളില്‍ നിന്നും ചെളിവെള്ളം തെറിക്കുന്നത് കാല്‍നടയാത്രികരുടെ പരാതിക്ക് ഇടവരുത്തുന്നു. കാലവര്‍ഷം കനക്കും മുമ്പെ പാലത്തിലെ കുഴികളടക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ആവശ്യം.