ഇടുക്കി: ഏലപ്പാറ പഞ്ചായത്ത് യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരൻ വിഷം ഉള്ളിൽ ചെന്ന് മരിച്ചു. ഹെലിബറിയ കാളിപാടി മാടപ്പുറം വീട്ടിൽ സ്റ്റെഫിൽ ആണ് മരിച്ചത്. രാവിലെ 8.30ഓടെ സ്റ്റെഫിൽ റോഡിൽ കുഴഞ്ഞ് വീഴുകയും തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ കൊണ്ടും പോകുകയുമായിരുന്നു.
ഇടുക്കിയിൽ അഞ്ചാം ക്ലാസുകാരൻ വിഷം ഉള്ളിൽ ചെന്ന് മരിച്ചു - വിഷം ഉള്ളിൽ ചെന്ന് മരണം
ഹെലിബറിയ കാളിപാടി സ്വദേശിയായ കുട്ടി വെള്ളിയാഴ്‌ച രാവിലെ റോഡിൽ കുഴഞ്ഞ് വീഴുകയും തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ കൊണ്ടും പോകുകയുമായിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം.
ഇടുക്കിയിൽ അഞ്ചാം ക്ലാസുകാരൻ വിഷം ഉള്ളിൽ ചെന്ന് മരിച്ചു
ആശുപത്രിയിലേക്ക് പോകും വഴി താൻ വിഷം കഴിച്ചെന്ന് സ്റ്റെഫിൽ ആളുകളോട് പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു. വിഷം ഉള്ളിൽ ചെന്ന് മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പീരുമേട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.