ഇടുക്കി: ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകൾ പൂര്‍ണമായി തുറന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കര്‍ശന നിയന്ത്രണത്തോടെ യാത്ര അനുവദിച്ചിരുന്ന കേരള-തമിഴ്‌നാട് അതിർത്തി ചെക്ക് പോസ്‌റ്റുകളാണ് തുറന്നത്.
ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകൾ തുറന്നു; ഇരട്ട വോട്ടര്‍മാരെ സഹായിക്കാനെന്ന് കോൺഗ്രസ് - അതിര്‍ത്തി ചെക്ക് പോസ്‌റ്റുകൾ തുറന്നു
കേരള-തമിഴ്‌നാട് അതിർത്തി ചെക്ക് പോസ്‌റ്റുകളാണ് തുറന്നത്.
അതിര്‍ത്തി ചെക്ക് പോസ്‌റ്റുകൾ പൂര്‍ണമായി തുറന്നു; ആരോപണമുന്നയിച്ച് കോൺഗ്രസ്
കേരളത്തിലേക്ക് എത്തുന്ന ആളുകളുടെ പേരും വിലാസവും അടക്കമുള്ള പൂര്‍ണ വിവരങ്ങൾ രേഖപെടുത്തി കുമളി ചെക്ക് പോസ്‌റ്റ് വഴിയാണ് പ്രധാനമായും ആളുകളെ കടത്തി വിട്ടു കൊണ്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെക്ക് പോസ്‌റ്റുകളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുകയും കമ്പംമെട്ട്, കുമളി, ബോഡിമെട്ട്, ചിന്നാര്‍ എന്നീ നാല് ചെക്ക് പോസ്‌റ്റുകൾ പൂര്‍ണമായി തുറക്കുകയും ചെയ്തു. ഇത് ഇരട്ട വോട്ടര്‍മാരെ സഹായിക്കാനാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Last Updated : Nov 28, 2020, 8:57 AM IST