ഇടുക്കി: ഷാർജയിൽ നൈജിരിയൻ പൗരൻമാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിഷ്ണു വിജയന്‍റെ മൃതദേഹം വ്യാഴാഴ്ച്ച കൂട്ടാറിലെ വിട്ടുവളപ്പിലെത്തിച്ച് സംസ്‌കരിച്ചു. സർക്കാർ സംവിധാനമായ നോർക്കാ റൂട്ട്‌സ് സഹായത്തോടെയാണ് മൃതദേഹം വ്യാഴാഴ്ച്ച പുലർച്ചെ നെടുമ്പാശേരിയിൽ എത്തിച്ചത്.
ഷാർജയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു ഷാർജ പൊലീസിന്‍റെ നടപടി ക്രമങ്ങളിൽ കാലതാമസം നേരിട്ടതിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു.
READ MORE:ഷാർജയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചില്ലെന്ന് പരാതി
കഴിഞ്ഞ മാസം 15 നാണ് ഷാർജ അബുഷാഗരയില്‍ ബാര്‍ബറായി ജോലി നോക്കിയിരുന്ന നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു ആഫ്രിക്കന്‍ സ്വദേശികളുടെ ആക്രമണത്തില്‍ കൊല്ലപെട്ടത്. പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ഷാര്‍ജാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാട്ടില്‍ എത്താനിരിക്കെയായിരുന്നു വിഷ്ണുവിന്‍റെ മരണം.