ഇടുക്കി: കൊവിഡിനെ തുടര്‍ന്ന് ഇടുക്കി ജലാശയത്തില്‍ ഒരു വര്‍ഷമായി നിര്‍ത്തിവച്ച ബോട്ട് സവാരി വനംവകുപ്പ് പുനഃരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് ബോട്ടിങ് പുനരാരംഭിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
ഇടുക്കിയിലെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്ന കാഴ്‌ചയാണ് ഇടുക്കി ജലാശയവും അതിനോടനുബന്ധിച്ചുള്ള വന്യജീവി സങ്കേതവും. വർഷങ്ങളായി വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടെ ബോട്ട് സവാരി നടത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബോട്ട് സര്‍വീസ് നിര്‍ത്തുകയായിരുന്നു.