ഇടുക്കി :കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ പെയ്‌ത ശക്‌തമായ മഴയിൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ആദ്യത്തെ ജാഗ്രതാനിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. 2390.86 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് ആറ് അടി ഉയർന്ന് 2396.86 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.
2397.86 അടിയിലെത്തിയാൽ റെഡ് അലർട്ടാണ്. അതിനുശേഷമായിരിക്കും ഷട്ടറുകൾ ഉയർത്തുന്ന നടപടികൾ ആരംഭിക്കുക. കാലവർഷം ശക്‌തിപ്രാപിച്ചതോടെ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിക്കുകയും അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്‌തിരുന്നു.
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു ALSO READ: മുറിയാതെ പെയ്‌ത്ത് മൂന്നുനാള്‍ കൂടി ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എന്നാല്‍ വെള്ളിയാഴ്‌ച മഴയ്ക്ക് ശമനം ഉണ്ടായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവ് ഉണ്ടായിട്ടുണ്ട്. മഴ പൂർണമായും മാറിയാൽ അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ല. മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖ പ്രകാരം അണകെട്ട് തുറക്കേണ്ട സാഹചര്യത്തിന് 36 മണിക്കൂർ മുൻപ് ബ്ലൂ അലർട്ട് പുറപ്പെടുവിക്കണം. ഇതുപ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഇടുക്കി അണക്കെട്ടിന്‍റെ പരമാവധി സംഭരണ ശേഷി 2408.5 അടിയാണ്.