കേരളം

kerala

ETV Bharat / state

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദേവികുളം എംഎല്‍എ - Devikulam MLA

താലൂക്ക് ആശുപത്രി വികസനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് എം എല്‍ എ എസ് രാജേന്ദ്രന്‍

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദേവികുളം എംഎല്‍എ രംഗത്ത്

By

Published : Oct 16, 2019, 11:20 AM IST

Updated : Oct 16, 2019, 12:16 PM IST

ഇടുക്കി: അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍. താലൂക്കാശുപത്രി വികസനത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി പിന്നോട്ടടിപ്പിക്കുന്നതായി എംഎല്‍എ ആരോപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഫലപ്രദമായി വിനിയോഗിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാകുന്നില്ല. ഇതില്‍ താന്‍ അസംതൃപ്തനാണെന്നും ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി വിളിച്ചാല്‍ പോലും ബന്ധപ്പെട്ടവര്‍ സഹകരിക്കാറില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ വ്യക്തമാക്കി.

അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ദേവികുളം എംഎല്‍എ

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഐസിയു ആംബുലന്‍സ് കൃത്യമായി വിനിയോഗിക്കുന്നതില്‍ ഭരണസമിതി ശ്രദ്ധചെലുത്തുന്നില്ല. ആംബുലന്‍സിന്‍റെ നടത്തിപ്പ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കുകയാകും ഉചിതമെന്നാണ് തന്‍റെ അഭിപ്രായമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

Last Updated : Oct 16, 2019, 12:16 PM IST

ABOUT THE AUTHOR

...view details