ഇടുക്കി:കാലാവസ്ഥാ വ്യതിയാനവും ഉത്പാദന കുറവും വിലത്തകര്‍ച്ചയും മൂലം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കി ഹൈറേഞ്ചിലെ പാവല്‍ കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അമ്പത് ശതമാനത്തോളം ഉത്പാദന കുറവാണ് ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു.
ഉത്പാദന കുറവും വിലത്തകര്‍ച്ചയും തിരിച്ചടി; പാവല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍ - Bitter melon Idukki
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തോളം ഉത്പാദന കുറവാണ് ഇത്തവണ ഉണ്ടായതെന്നും വിളവെടുത്ത് വിപണിയില്‍ എത്തിച്ചാല്‍ മുടക്ക് മുതലിന്‍റെ പകുതി പോലും കിട്ടാത്ത സാഹചര്യമാണെന്ന് ഉള്ളതെന്നും കര്‍ഷകര്‍ പറയുന്നു
ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ട തന്നാണ്ട് വിളകളില്‍ ഒന്നാണ് പാവല്‍. മറ്റ് കൃഷികളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ പരിപാലനവും അനുകൂലമായ കാലാവസ്ഥയും പാവല്‍ കൃഷിക്ക് അനിവാര്യമാണ്. എന്നാല്‍ ഇത്തവണ ഇടവിട്ടുണ്ടായ മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവും ഉത്‌പാദനത്തെ സാരമായി ബാധിച്ചു. വിളവെടുത്ത് വിപണിയില്‍ എത്തിച്ചാല്‍ മുടക്ക് മുതലിന്‍റെ പകുതി പോലും കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. ഉത്പാദന കുറവിനും വിലയിടിവിനും ഒപ്പം പാവലിന് മഞ്ഞപ്പും ഇലകരിച്ചിലും പോലുള്ള രോഗബാധയും വ്യാപകമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകളുടെയും വളങ്ങളുടെയും വില വര്‍ദ്ധനവും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. തങ്ങളുടെ കഷ്ടതകൾ മനസിലാക്കി സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.