ഇടുക്കി: ഒരു റോഡെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുന്ന സന്തോഷത്തിലാണ് ഇടുക്കി ബൈസണ്‍വാലി നിവാസികൾ. ഒരുപാട് കാലത്തെ കാത്തിരുപ്പിന് ശേഷം റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നതിനൊപ്പം ടീ കമ്പനിയിലെ ചപ്പാത്ത് പാലത്തിനും ഇതോടെ ശാപമോക്ഷം ലഭിക്കുകയാണ്.
ബൈസണ്‍വാലി പഞ്ചായത്തിലെ പ്രധാന റോഡാണ് ബൈസണ്‍വാലി ടീ കമ്പനി- കുഞ്ചിത്തണ്ണി റോഡ്. പതിറ്റാണ്ടുകളായി തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ കാല്‍നട യാത്ര പോലും സാധ്യമാകാത്ത സാഹചര്യമായിരുന്നു പ്രദേശവാസികൾക്ക്. നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി എംഎം മണിയുടെ ഇടപെടലില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നത്. 153 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഉടുമ്പന്‍ചോല രണ്ടാം മൈല്‍ റോഡിന്‍റെ ഭാഗമാണ് ബൈസണ്‍വാലിയിലെ റോഡും. ഡെന്‍റർ നടപടികള്‍ പൂര്‍ത്തീകരിച്ച റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
യാത്രാ പ്രതിസന്ധിക്ക് പരിഹാരം ; ബൈസണ്‍വാലിക്ക് പുതിയ റോഡ് - road
നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി എംഎം മണിയുടെ ഇടപെടലില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നത്.
ബൈസണ്‍വാലി നിവാസികളുടെ റോഡെന്ന സ്വപ്‌നം സാക്ഷാത്‌കാരത്തിലേക്ക്
റോഡിനൊപ്പം ചെറിയ മഴപെയ്താല്‍ പോലും വെള്ളത്തിലാകുന്ന ടീ കമ്പനിയിലെ ചപ്പാത്ത് പാലം, കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലായ ടീ കമ്പനി മൃഗാശുപത്രിക്ക് സമീപത്തെ പാലം, വശമിടിഞ്ഞും കോണ്‍ഗ്രീറ്റ് തകര്‍ന്നും അപകടക്കെണിയായ നാല്‍പ്പതേക്കര്‍ പാലം തുടങ്ങി നാല് പുതിയ പാലങ്ങളും റോഡ് നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി പുതുക്കി നിര്‍മ്മിക്കും. ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ബൈസണ്‍വാലി പഞ്ചായത്തിലെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകും.
Last Updated : Oct 18, 2020, 3:39 PM IST