ഉദ്ഘാടനത്തിനൊരുങ്ങി ബൈസണ്‍വാലി ഹയര്‍സെക്കൻഡറി സ്‌കൂൾ കെട്ടിടം - ഇടുക്കി
സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായിട്ടാണ് കെട്ടിടം നിർമിച്ചത്.

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ബൈസണ്‍വാലി സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിൽ പണി കഴിപ്പിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. രണ്ട് നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഫെബ്രുവരി ആദ്യവാരം കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടക്കും. നബാർഡിന്‍റെ സഹായത്തോടെ ഒരു കോടി രൂപ ചിലവഴിച്ചാണ് കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് സമീപമാണ് പുതിയ കെട്ടിടവും പണി തീര്‍ത്തിട്ടുള്ളത്. രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിലുളളത്.