ഇടുക്കി: ബൈസണ്‍വാലിയില്‍ റവന്യൂ വകുപ്പിന്‍റെ വിലക്ക് ലംഘിച്ച് കെട്ടിട നിര്‍മാണമെന്ന് ആരോപണം. ബൈസണ്‍വാലി ടൗണിലാണ് റവന്യൂ വകുപ്പിന്‍റെ വിലക്ക് ലംഘിച്ച് റോഡ് പുറമ്പോക്ക് കയ്യേറി ബഹുനില കെട്ടിട നിര്‍മാണം നടക്കുന്നത്.
ബൈസണ്‍വാലിയില്‍ റവന്യൂ വകുപ്പിന്‍റെ വിലക്ക് ലംഘിച്ച് കെട്ടിട നിര്‍മാണം - bison valley
നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാനും കരം അടച്ച രസീത് ഹാജരാക്കാനും വില്ലേജ് ഓഫീസര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാക്കാനായിട്ടില്ല.
ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നാല് കെട്ടിടങ്ങളാണ് നിര്‍മാണത്തിന്‍റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാനും കരം അടച്ച രസീത് ഹാജരാക്കാനും വില്ലേജ് ഓഫീസര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാക്കാനായിട്ടില്ല.
വില്ലേജ് രേഖകള്‍ പ്രകാരം വസ്തുക്കള്‍ക്ക് പട്ടയം ലഭിച്ചിട്ടുമില്ല. തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അത് അവഗണിച്ചുകൊണ്ട് ജോലികള്‍ തുടരുകയാണ്. അനധികൃത നിര്‍മാണം സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.