ഇടുക്കി: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ യുഡിഎഫും ബിജെപിയും രാഷ്ട്രീയ ചവിട്ടുപടിയാക്കുന്നുവെന്ന് സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വം. സമരം യുഡിഎഫിൻ്റെ അജണ്ട. സമരം ഏറ്റെടുക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന ഇതിന് തെളിവ്. സർക്കാർ പിൻവാങ്ങിയെന്നത് ശരിയല്ല. പിൻവാങ്ങാൻ സർക്കാരിനിത് മത്സരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിഎസ്‌സി സമരം യുഡിഎഫിൻ്റെ അജണ്ടയെന്ന് ബിനോയ് വിശ്വം - binoy viswam against bjp
ഭരണത്തുടർച്ച ലഭിച്ചാൽ സ്ഥിരപ്പെടുത്തൽ തുടരുമെന്ന നിലപാട് സർക്കാരിൻ്റെ സുതാര്യത വ്യക്തമാക്കുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎസ്‌സി സമരം യുഡിഎഫിൻ്റെ അജണ്ടയെന്ന് ബിനോയ് വിശ്വം
ഭരണത്തുടർച്ച ലഭിച്ചാൽ സ്ഥിരപ്പെടുത്തൽ തുടരുമെന്ന നിലപാട് സർക്കാരിൻ്റെ സുതാര്യത വ്യക്തമാക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് മതവിരുദ്ധരല്ല. എല്ലാവരോടും ഒരുപോലെ കൂറുള്ളവരാണെന്നും ബിനോയ് വിശ്വം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.