ഇടുക്കിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് - ഇടുക്കി അപകടം
കരിമ്പനും ചുരുളിക്കും ഇടയിലാണ് അപകടം നടന്നത്
ഇടുക്കിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്
ഇടുക്കി:നേര്യമംഗലം സംസ്ഥാനപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞാണ് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍റെ പരിക്ക് ഗുരുതരമാണ്. നാലുപേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമ്പനും ചുരുളിക്കും ഇടയിലാണ് അപകടം നടന്നത്. കാർ 300 മീറ്ററോളം താഴ്‌ചയിലേക്കാണ് മറിഞ്ഞത്.