ഇടുക്കി :കട്ടപ്പന വെള്ളയാംകുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്ന് തെറിച്ചുവീണ് തങ്ങി നിന്നത് ട്രാന്‍സ്‌ഫോര്‍മറില്‍. റോഡിലേക്ക് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനും അതിന്‍റെ വേലിക്കുമിടയില്‍ തലകീഴായി കുടുങ്ങിക്കിടന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കട്ടപ്പനയില്‍ നിന്ന് ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അപകട ശേഷം യുവാവ് ഉടന്‍ തന്നെ മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.