ഇടുക്കി:പിണറായി സർക്കാർ സ്‌ത്രീകളെയും കുട്ടികളെയും കുരുതി കൊടുക്കുന്ന രീതികളാണ് പിന്തുടരുന്നതെന്ന് ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്‍റ് എൻ.പി രാധാകൃഷ്‌ണൻ. ഭാരതീയ ജനതാ ഒബിസി മോർച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിന്‍റെ ഉദ്ഘാടനം എൻ.പി രാധാകൃഷ്‌ണൻ നിർവഹിച്ചു.
പിണറായി സർക്കാർ സ്‌ത്രീകളെയും കുട്ടികളെയും കുരുതി കൊടുക്കുന്നുവെന്ന് ഒബിസി മോർച്ച - bjp idukki
ഭാരതീയ ജനതാ ഒബിസി മോർച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
പൂർണഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് പിഞ്ചുകുഞ്ഞുങ്ങളെ വരെ കുരുതി കൊടുക്കുന്ന സമീപനമാണ് പിണറായി ഭരണത്തിൽ നടക്കുന്നതെന്ന് എൻ.പി രാധാകൃഷ്‌ണൻ പറഞ്ഞു. സ്വർണക്കടത്തിന് ഒത്താശ ചെയ്‌തു കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടന്നത്. സമരങ്ങളിൽ നിന്നും പിന്മാറിയാൽ ആ സമയം കൊണ്ട് സർക്കാർ വലിയ അഴിമതികൾ നടത്തുമെന്നും മുൻകാല അനുഭവം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാപ്പൻസ് ജങ്ക്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ബാരിക്കേഡുകൾ വെച്ച് പൊലീസ് തടഞ്ഞു.